പാന്‍ കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നത് എളുപ്പം പഠിക്കാം

ജൂലൈ ഒന്നു മുതല്‍ പാന്‍ കാര്‍ഡ്‌ നമ്പര്‍ ആധാര്‍ കാര്‍ഡ്‌ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് അറിയാമല്ലോ. ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിനു വേണ്ടിയാണിത്. ഭൂരിഭാഗം ആളുകളുടേയും പാന്‍ കാര്‍ഡ് നമ്പറിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും വ്യത്യസ്തമായിരുന്നതിനാല്‍ ഇതു രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഇപ്പോള്‍ പേരില്‍ വ്യത്യാസമുണ്ടെങ്കിലും ഇത് രണ്ടും എളുപ്പത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്.

ലിങ്ക് ചെയ്യുവാന്‍ എന്ത് ചെയ്യണം എന്നു നോക്കൂ.
ആദ്യമായി E Filing എന്ന സൈറ്റ് എടുക്കണം. ഇന്‍കം ടാക്സ് വിഭാഗത്തിന്‍റെ വെബ്സൈറ്റില്‍ പോയി അഡ്രസ്‌ ഇതാണ്. അതില്‍ ഇടതു വശത്തായിട്ട് സര്‍വീസെസ് നു ചുവടെ ലിങ്ക് അധാര്‍ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കപ്പെടും.

PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുക

Aadhaar Number ടൈപ്പ് ചെയ്യുക

Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ തന്നെ പേര് ടൈപ്പ് ചെയ്യുക

അതിനു ശേഷം Captcha code ചേര്‍ക്കണം.

അവസാനമായി Link ആധാരര്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ ആധാറും പാന്‍ കാര്‍ഡും വിജയകരമായി ലിങ്ക് ചെയ്തു എന്നു വന്നത് കാണാം

ഇനി നിങ്ങളുടെ പേര്, ആധാര്‍ കാര്‍ഡിലുള്ളതും പാന്‍ കാര്‍ഡിലുള്ളതും വ്യത്യസ്തമെങ്കില്‍ ഇതു പോലൊരു ലിങ്ക് സ്ക്രീനില്‍ പോപ്‌ അപ്പ്‌ ആകും. എങ്കില്‍ മാത്രം നിങ്ങള്‍ രണ്ടാമത്തെ ഒപ്ഷന്‍ തെരഞ്ഞെടുക്കുക. അത് നിങ്ങളെ Aadhar self service Update Portal ലേക്കാണ് കൊണ്ടു പോകുന്നത്.അവിടെ കാണുന്ന ബോക്സില്‍ നിങ്ങളുടെ ശരിയായ പേര് ഇംഗ്ലീഷില്‍ തെറ്റു കൂടാതെ കൃത്യമായി തന്നെ എഴുതുക. അതിനുശേഷം സബ്മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ് പ്രസ്‌ ചെയ്യണം.

നിങ്ങള്‍ പേര് modify ചെയ്യുകയാണെങ്കില്‍ അതിനു വേണ്ട തെളിവായി ഒരു ഫോട്ടോ ഐഡി (Proof of Identity സെലക്ട്‌ ചെയ്യുക) തെരഞ്ഞെടുത്തു അത് UIAI Website ലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്. അതിനുശേഷം വരുന്ന Confirmation Dialogue Box ല്‍ കാണുന്ന YES എന്നുള്ളത് പ്രസ്‌ ചെയ്യണം. കുറച്ചു നേരം വെയിറ്റ് ചെയ്യുക, അതിനു ശേഷം സ്ക്രീനില്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്തു കൊണ്ട് ഒരു Confirmation വരും. അത് പ്രിന്റ്‌ എടുക്കുകയോ ഡൌണ്‍ലോഡ് ചെയ്യുകയോ വേണം.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വീഡിയോ കൂടി കാണുക. പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരേയും അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *