എപ്പോഴും അവള്‍ ഉറക്കത്തിലാണ്, ഒരിക്കലും ഉണര്‍ന്നുകണ്ടിട്ടില്ല; അബോധാവസ്ഥയിലായ പെണ്‍കുട്ടിയെയും കൊണ്ട് ഭിക്ഷ യാചിക്കുന്ന ആണ്‍കുട്ടി,ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് സാമൂഹ്യപ്രവര്‍ത്തക

ഇന്നു രാത്രി 10. 30 നു ദിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷനിൽ വച്ചു വീണ്ടും ഞാൻ അവളെ കണ്ടു

ഭിക്ഷാടനത്തിനിറങ്ങുന്ന പല കുട്ടികളും നമ്മുടെ മനസിനെ വേദനിപ്പിക്കാറുണ്ട്. ഭുരിഭാഗം കുഞ്ഞുങ്ങളും നമ്മളറിയാത്ത ഏതോ വീട്ടില്‍ നിന്നും കാണാതായവര്‍. ചിലര്‍ ജീവിതകാലം മുഴുവന്‍ ആ ജീവിതം നയിക്കുന്നു. ചിലര്‍ക്ക് ഉറ്റവരെ കണ്ടെത്താന്‍ സാധിക്കുന്നു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലെ ഒരു കാഴ്ച  തീര്‍ച്ചയായും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും…നെഞ്ചില്‍ കൊളുത്തി വലിക്കും…ഒരു നിമിഷം നമ്മുടെ കുഞ്ഞുങ്ങളെ കുറിച്ചോര്‍ക്കും. അര്‍ദ്ധ നഗ്നയായി ശരീരമാകെ വടുക്കള്‍ ഉണങ്ങിയ പാടുകളുമായി ഒരു പെണ്‍കുട്ടി. രണ്ടോ,മൂന്നോ വയസ് മാത്രം തോന്നിക്കുന്ന അവളെ ഭിക്ഷക്കാരുടെ കൈകളില്‍ മാറിമാറി കാണാം. എപ്പോഴും ഉറക്കത്തില്‍ തന്നെയാണ് അവള്‍. സാമൂഹ്യപ്രവര്‍ത്തകയും ഡല്‍ഹി മലയാളിയുമായ ദീപ മനോജാണ് അവളെക്കുറിച്ചുള്ള വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ദീപയുടെ പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദീപയുടെ പോസ്റ്റ് വായിക്കാം

വയ്യ.. ഈ കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറം.. ഞാൻ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്.. പ്രഭാതത്തിലും നട്ടുച്ചക്കും പ്രേദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും.. എല്ലാം.. ഞാൻ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയിൽ ഉറങ്ങുന്ന രീതിയിൽ കണ്ടിരിക്കുന്നു.. ഒരിക്കലും അവളെ ഉണർന്നു കണ്ടിട്ടില്ല.. ഇതിനു മുൻപും ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.. അവർ എനിക്കു മറുപടി തന്നില്ല.. ഇന്നു രാത്രി 10. 30 നു ദിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷനിൽ വച്ചു വീണ്ടും ഞാൻ അവളെ കണ്ടു..

ശരീരമാസകാലം വടുക്കൾ ഉണങ്ങിയ പാടുകൾ… ഏകദേശം 2 അല്ലെങ്കിൽ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാർത്ഥ രക്ഷിതാക്കൾ ആരായിരിക്കും.. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്.. തീപ്പെട്ടി തന്നെത്താൻ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകൾ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല… നിങ്ങൾക്കോ..

അവരുടെ വീടിനെ കുറിച്ചു ചോദിച്ചു.. അവൻ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു.. 7 -8 കുട്ടികൾ പല വലിപ്പത്തിലുള്ളവർ… എന്നെ വെല്ലുവിളിക്കും പോലെ തോന്നി.. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്… എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു…

ധർമക്കാരുടെ ഇടി മേടിക്കണ്ടല്ലോ എന്ന് കരുതി ഞാനും എന്റെ കൂടണയാൻ നോക്കി… ഇതൊരു മാഫിയ ആണെന്ന് ആർക്കാ അറിവില്ലാത്തതു…

Leave a Reply

Your email address will not be published. Required fields are marked *