വൊഡാഫോണിന്റെ പുതിയ ഓഫര്‍ ; അണ്‍ലിമിറ്റഡ് കോള്‍, ഒരു ജിബി ഡാറ്റ

ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 199 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ വൊഡാഫോണ്‍ അവതരിപ്പിച്ചു. ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും ഒരു ജിബി 4ജി/3ജി ഡാറ്റയും ലഭിക്കും. എന്നാല്‍ ദിവസേന ഒരു ജീബി ഡാറ്റ വീതമാണ് വോഡാഫോണ്‍ നല്‍കുന്നതെങ്കില്‍ തെറ്റി. 28 ദിവസത്തേക്ക് ആകെ 1 ജിബി ഡാറ്റയാണ് ലഭിക്കുക.

ട്രായ് നിയന്ത്രണങ്ങളനുസരിച്ച്‌ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റുകള്‍ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ ഏഴ് ദിവസത്തില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കും. മാത്രമല്ല ഒരു ദിവസം 250 മിനിറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് 30 പൈസ നിരക്കില്‍ മിനിറ്റിന് നല്‍കേണ്ടിവരും. ഒരാഴ്ചയ്ക്കുള്ളില്‍ 300 നമ്ബറുകളിലേക്ക് വിളിച്ചാല്‍ പിന്നീട് മിനിറ്റിന് 30 പൈസ നിരക്കില്‍ ഈടാക്കും.

ജിയോയുടെ 149 രൂപയുടെ ഓഫറില്‍ 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത്. ഇതിനൊപ്പം അണ്‍ലിമിറ്റഡ് വോയ്സ്കോളുകളും ദിവസേന 300 എസ്‌എംഎസും ലഭിക്കും. 2ജിബി ഡാറ്റയില്‍ മാത്രമേ 4ജി വേഗത ലഭിക്കുകയുള്ളൂ. അത് കഴിഞ്ഞാല്‍ 64 കെബിപിഎസ് വേഗതയിലേക്ക് താഴും. എയര്‍ടെലിനും സമാനമായൊരു ഓഫറുണ്ട്. 199 രൂപയുടെ എയര്‍ടെല്‍ പ്ലാനിലും 28 ദിവസത്തേക്ക് 1 ജിബി ഡാറ്റയാണ് നല്‍കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *